22 December Sunday

വയനാടിനായി 
കർഷകത്തൊഴിലാളികളും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

കെഎഎസ്‍‍കെടിയു ജില്ലാ കമ്മിറ്റി സ്വരൂപിച്ച 4,30,000 രൂപയുടെ ചെക്ക് ജില്ലാ സെക്രട്ടറി എം സത്യപാലൻ 
അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ദേശീയ വൈസ്‍‍പ്രസിഡന്റ് എം വി ഗോവിന്ദന്‌ കൈമാറുന്നു, 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സമീപം

ആലപ്പുഴ 
വയനാട് ദുരന്തത്തിന് ഇരയായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നൽകി കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി. ജില്ലാ കമ്മിറ്റി സ്വരൂപിച്ച 4,30,000 രൂപയുടെ ചെക്ക്  ജില്ലാ സെക്രട്ടറി എം സത്യപാലൻ അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ദേശീയ വൈസ്‌പ്രസിഡന്റ് എം വി ഗോവിന്ദന്‌ കൈമാറി. 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, കെഎസ്‌കെടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ, ജില്ലാ വൈസ്‌പ്രസിഡന്റ് കെ കെ ഷാജു, ജില്ലാ ട്രഷറർ എൻ സോമൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി രഘുനാഥ് എന്നിവർ പങ്കെടുത്തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top