23 December Monday

മുഖ്യമന്ത്രിയുടെ ഓണസമ്മാനം വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

60 കഴിഞ്ഞ പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക്‌ മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നല്‍കുന്ന 1000 രൂപയുടെ ജില്ലാതല വിതരണം പന്നിത്തടത്ത് എം ബി രാഘവൻ ഉദ്ഘാടനംചെയ്യുന്നു

 വെള്ളരിക്കുണ്ട് 

പട്ടികവർഗ വർഗ വിഭാഗത്തിലെ 60 കഴിഞ്ഞവർക്ക് മുഖ്യമന്ത്രി ഓണസമ്മാനമായി നൽകുന്ന 1000 രൂപയുടെ വിതരണം ജില്ലയിൽ തുടങ്ങി. വീടുകളിൽ നൽകുന്ന കിറ്റുകൾക്ക് പുറമേയാണ് ഇത്. ജില്ലയിൽ 8,958 പേർക്കാണ് ഓണസമ്മാനം. ഇതിനായി 89.58 ലക്ഷം രൂപയാണ് അനുവദിച്ചത്. ബാങ്ക് അക്കൗണ്ടുള്ളവർക്ക് ബാങ്കിലും അക്കൗണ്ട് ഇല്ലാത്തവർക്ക് വീട്ടിലും എത്തിച്ചുനല്‍കും. ജില്ലാതല വിതരണം പന്നിത്തടത്ത് വളപ്പിൽ ദാമോദരനും ഭാര്യ കാർത്ത്യാനിയ്ക്കും നല്‍കി പഞ്ചായത്ത് അംഗം എം ബി രാഘവൻ ഉദ്ഘാടനം ചെയ്തു. ഭീമനടി ട്രൈബൽ ഓഫീസർ എ ബാബു, പ്രമോട്ടർമാരായ യു എൻ സനോജ്കുമാർ, പി വി സുനീഷ്, എം സതീഷ്കുമാർ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top