കാഞ്ഞങ്ങാട്
തിരുവോണത്തിന് ദിവസം മാത്രം ശേഷിക്കേ കാഞ്ഞങ്ങാട് നഗരത്തിൽ തിരക്കേറി. വസ്ത്രങ്ങളും ഓണസദ്യക്കുള്ള വിഭവങ്ങളും പൂക്കളും വാങ്ങാൻ ഗ്രാമങ്ങളിൽനിന്ന് നഗരത്തിലേക്ക് ജനങ്ങൾ ഒഴുകുകയാണ്. ഉത്രാട ദിനമായ വെള്ളിയാഴ്ച തിരക്ക് വൻതോതിൽ വർധിക്കും. മറുനാടൻ പൂവിൽപ്പനക്കാരും വഴിയോരക്കച്ചവടവും നഗരത്തിൽ സജീവമായി. സപ്ലൈകോയുടെയും കുടുംബശ്രീകളുടെയും സ്വാശ്രയ സംഘങ്ങളുടെയും വിപണികൾ സാധാരണക്കാർക്ക് ആശ്വാസമാകുന്നുണ്ട്. കൂടുതൽ ഓണച്ചന്തകൾ നടത്തി വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന്റെ വിവിധ വകുപ്പുകൾ നടത്തിയ ഇടപെടൽ ഫലം ചെയ്‌തിട്ടുണ്ട്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ പോലീസിനെയും ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..