നിടുംപൊയിൽ
തലശേരി - –- ബാവലി അന്തർസംസ്ഥാന പാതയിൽ വയനാട് അതിർത്തിയോട് ചേരുന്ന ഭാഗത്തിടിഞ്ഞ ചുരം പുനർനിർമിക്കുന്നതിനിടെ പൂർണമായും ഇടിഞ്ഞു. ഒരാഴ്ചയായി തുടരുന്ന നിർമാണ പ്രവൃത്തിക്കിടെ വെള്ളിയാഴ്ചയാണ് പൂർണമായും ഇടിഞ്ഞത്. ഇതോടെ ചെറുവാഹനങ്ങൾക്ക് കടന്നുപോകുന്നതിനായി ഒരുക്കിയ താൽക്കാലിക സംവിധാനവും ഇല്ലാതായി. കൊട്ടിയൂർ പാൽച്ചുരംവഴി മാത്രമേ ഇനി വാഹനഗതാഗതം സാധ്യമാകൂ.
ഒരു മാസംമുമ്പാണ് കാലവർഷക്കെടുതിയിൽ റോഡിന് വലിയ വിള്ളൽ വീണത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. പൊതുമരാമത്ത് തിരുവനന്തപുരത്തുനിന്നുള്ള ഉന്നത ഉദ്യോഗസ്ഥസംഘത്തിന്റെ റിപ്പോർട്ടനുസരിച്ച് അടിയന്തര പ്രാധാന്യത്തോടെ പുനർനിർമാണം തുടങ്ങിയെങ്കിലും കനത്തമഴമൂലം നിർത്തിവയ്‌ക്കേണ്ടിവന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..