19 October Saturday

പുസ്‌തകോത്സവം വയലാർ, പി ഭാസ്‌കരൻ 
അനുസ്‌മരണം 16നും 17നും

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

 

കാഞ്ഞങ്ങാട്
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്‌തകോത്സവത്തിന്റെ ഭാഗമായി  വയലാർ രാമവർമ, പി ഭാസ്കരൻ  അനുസ്മരണ സമ്മേളനം നടക്കും. വയലാർ അനുസ്മരണം 16ന് വൈകിട്ട് നാലിന്‌ കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്‌ഘാടനംചെയ്യും. കവി നാലാപ്പാടം പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തും. 
പൊതുവിഭാഗത്തിനായി കവിതാലാപന മത്സരം സംഘടിപ്പിക്കും. പി ഭാസ്കരൻ അനുസ്മരണം 17ന് വൈകിട്ട് നാലിന്‌ കവി സി എം വിനയചന്ദ്രൻ ഉദ്ഘാടനംചെയ്യും. തുടർന്ന്‌ പി ഭാസ്കരന്റെ സിനിമാഗാനങ്ങളുടെ ആലാപന മത്സരം നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top