24 November Sunday

10 വർഷമായ സ്കൂൾ ഹെൽത്ത് നഴ്സുമാരെ സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

ഓൾ കേരളാ സ്കൂൾ ഹെൽത്ത്‌ നഴ്സസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ സിഐടിയു 
ജില്ലാ സെക്രട്ടറി ഇ സുർജിത്കുമാർ ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ 
പത്തുവർഷം സർവീസുള്ള സ്കൂൾ ഹെൽത്ത് നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്ന്‌ ഓൾ കേരള സ്കൂൾ ഹെൽത്ത്‌ നഴ്സസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സി കണ്ണൻ സ്മാരക മന്ദിരത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി ഇ സുർജിത്കുമാർ  ഉദ്ഘാടനം ചെയ്തു. ജി ഷൈനി അധ്യക്ഷയായി. ജെ രജനി, കെ സുജാത, സി കെ റിഷ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ജി ഷൈനിയെയും സെക്രട്ടറിയായി കെ സുജാതയെയും തെരഞ്ഞെടുത്തു. മറ്റ്‌ ഭാരവാഹികൾ: സിനി, ജിഷ സുരേഷ് (വൈസ് പ്രസിഡന്റ്‌), ജേഷിണ, അർച്ചന (ജോ: സെക്രട്ടറി), കെ റിഷ  (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top