19 December Thursday

യുദ്ധവിരുദ്ധ റാലി നാളെ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

തൃശൂർ

പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  ചൊവ്വാഴ്‌ച യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചിന്‌ തൃശൂർ ഇ എം എസ്‌ സ്‌ക്വയറിൽ പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്യും. 
    കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ എംപി, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു എന്നിവർ പങ്കെടുക്കും. പലസ്‌തീൻ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട് ഗാസയിൽ ഇസ്രയേൽ ആരംഭിച്ച ആക്രമണം ഒരു വർഷം പിന്നിട്ടു. 42,000ത്തോളം പേർ കൊല്ലപ്പെട്ടു. ഇതിൽ 17,000 കുട്ടികളാണ്‌. മാതാപിതാക്കൾ നഷ്ടപ്പെട്ട്‌ ആയിരക്കണക്കിന്‌ കുട്ടികൾ ക്യാമ്പുകളിൽ കഴിയുന്നു. ജനസംഖ്യയുടെ 75 ശതമാനവും പലായനം ചെയ്‌തു. 
   ലബനനിലും ആക്രമണം തുടരുന്നു. ഇത്തരം അധിനിവേശ ശക്തികൾക്കൊപ്പമാണ്‌ മോദി സർക്കാർ നിൽക്കുന്നത്‌. 
  സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ പൊരുതുന്ന പലസ്‌തീൻ ജനതയ്ക്ക്‌ പിന്തുണയേകി റാലിയിൽ എല്ലാ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌  അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top