19 December Thursday

ടി ജി ഹരികുമാർ പുരസ്‌കാരം 
രവിമേനോന് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

തുഞ്ചൻ സ്‌മാരക സമിതിയുടെ ടി ജി ഹരികുമാർ സ്‌മൃതി പുരസ്‌കാരം മന്ത്രി വി ശിവൻകുട്ടി രവിമേനോന് സമ്മാനിക്കുന്നു

തിരുവനന്തപുരം
ഐരാണിമുട്ടം തുഞ്ചൻ സ്‌മാരക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടി ജി ഹരികുമാർ അനുസ്‌മരണം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു.  ടി ജി ഹരികുമാറിന്റെ സ്‌മരണാർഥം തുഞ്ചൻ സ്‌മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം രവിമേനോന് മന്ത്രി സമ്മാനിച്ചു. 50,000 രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി. ഡോ. ടി ജി രാമചന്ദ്രൻ പിള്ള അധ്യക്ഷനായി. ഡോ. ജോർജ് ഓണക്കൂർ, ഡോ. എം ആർ തമ്പാൻ, പ്രൊഫ. കാട്ടൂർ നാരായണപിള്ള, കവി സുമേഷ് കൃഷ്‌ണൻ, കാരയ്ക്കാമണ്ഡപം വിജയകുമാർ, സുധാ ഹരികുമാർ, ആറ്റുകാൽ ജി കുമാരസ്വാമി, കൗൺസിലർ ഉണ്ണികൃഷ്ണൻ, കെ മുരളീധരൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top