21 November Thursday
കരകുളം മേൽപ്പാല നിർമാണം

ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം പരിഹരിക്കും

സ്വന്തം ലേഖകൻUpdated: Thursday Nov 14, 2024

കരകുളം മേൽപ്പാല നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി ജി ആർ അനിൽ എത്തിയപ്പോൾ

തിരുവനന്തപുരം
കരകുളം മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട്  തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട് ഭാഗത്തേക്കും ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം  പരിഹരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കരകുളം മേൽപ്പാല നിർമാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 
നിലവിലെ ഗതാഗത നിയന്ത്രണങ്ങളിൽ ചില പ്രദേശങ്ങളിൽനിന്ന്‌ പരാതികൾ ഉയർന്ന സാഹചര്യത്തിൽ  പരിഹാരം കണ്ടെത്തുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരും. പകൽ രണ്ടിന് കരകുളം പഞ്ചായത്ത് ഓഫീസിലാണ് യോഗം.  
വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിൽ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കി, അസൗകര്യങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും. മേൽപ്പാലത്തിന്റെയും നാലുവരിപ്പാതയുടെയും നിർമാണ പുരോഗതി കൃത്യമായി വിലയിരുത്തുമെന്നും പദ്ധതി പൂർത്തിയാകുന്നതുവരെ ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം - തെന്മല (എസ്എച്ച് 2) റോഡിൽ കരകുളം പാലം ജങ്‌ഷനിൽനിന്ന്‌ കെൽട്രോൺ ജംങ്ഷൻവരെ  കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top