23 December Monday

കളഞ്ഞുകിട്ടിയ സ്വർണാഭരണം 
തിരികെ നൽകിയതിന്‌ അനുമോദനം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ജോലിക്കിടെ കളഞ്ഞുകിട്ടിയ സ്വർണാഭരണം മേലധികാരിയെ ഏൽപ്പിച്ച കാർത്തികപ്പള്ളി താലൂക്ക്‌ ഓഫീസിലെ 
ജീവനക്കാരൻ സന്തോഷ്‌കുമാറിനെ കലക്‌ടർ അലക്‌സ്‌ വർഗീസ് അനുമോദിക്കുന്നു

ഹരിപ്പാട് 
ജോലിക്കിടയിൽ കഴിഞ്ഞ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഓഫീസ് മേലധികാരിയെ ഏൽപ്പിച്ച്‌ ഉടമയ്‌ക്ക്‌ തിരികെ കൊടുത്ത സർക്കാർ ജീവനക്കാരന്‌ അനുമോദനം. കാർത്തികപ്പള്ളി താലൂക്ക്‌ ഓഫീസിലെ ജീവനക്കാരൻ സന്തോഷ്‌കുമാറിനെ കലക്‌ടർ അലക്‌സ്‌ വർഗീസാണ് ഹരിപ്പാട് റവന്യൂടവറിലെ അദാലത്ത്‌ വേദിയിൽ ആദരിച്ചത് 
  ഡെപ്യൂട്ടി കലക്‌ടർ  സുധീഷ്,  തഹസിൽദാർ പി എ സജീവ്കുമാർ, ഭൂരേഖ തഹസിൽദാർ വി  ദീപു, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ  ടി എസ്‌ പ്രതീക്ഷ, ഡെപ്യൂട്ടി തഹസീൽദാർ പി വി ബിജു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top