കാഞ്ഞങ്ങാട്
കാറ്റാടി ജനശക്തി കലാവേദി ഉദ്ഘാടനത്തിന്റെ പ്രചരണാർഥം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ വേഷക്കാർ അണിനിരന്നു.
സിപിഐ എം കാറ്റാടി ഫസ്റ്റ്, സെക്കൻഡ് ബ്രാഞ്ചുകൾക്കും ജനശക്തി കലാവേദിക്കും ഗ്രന്ഥാലയത്തിനും വേണ്ടി പണിത എകെജി മന്ദിരം ഞായറാഴ്‌ച വൈകിട്ട് മൂന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
അജാനൂർ കടപ്പുറത്ത് നിന്നും ആരംഭിച്ച് കാറ്റാടി ജങ്‌ഷനിൽ വിളംബര ഘോഷയാത്ര സമാപിച്ചു. കാറ്റാടി കുമാരൻ, സി എച്ച് ബാബു കാറ്റാടി, കെ ഗംഗാധരൻ, സുഭാഷ് കാറ്റാടി, കമലാക്ഷൻ കൊളവയൽ, രവി കൊളവയൽ, പി കെ കണ്ണൻ, യു വി ബഷീർ, എസ് കെ സുർജിത്, വിപിൻ കാറ്റാടി, സന്തോഷ് കാറ്റാടി, ടി മനോജ് കുമാർ, രാജേഷ് കാറ്റാടി, പൂമണി ശ്രീധരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..