ശ്രീകൃഷ്‌ണപുരം
സിപിഐ എം ശ്രീകൃഷ്‌ണപുരം ഏരിയ സമ്മേളനത്തിന് വി ഗംഗാധരൻ നഗറിൽ (പൂക്കോട്ടുകാവ് സൗമ്യ കല്യാണ മണ്ഡപം) തുടക്കമായി. മുതിർന്ന അംഗം എം സി വാസുദേവൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കെ പ്രേംകുമാർ താൽക്കാലിക അധ്യക്ഷനായി. പി സുബ്രഹ്മണ്യൻ രക്തസാക്ഷി പ്രമേയവും എ കെ ഷീലാദേവി, പി കെ ശശിധരൻ, പി ബാലകൃഷ്‌ണൻ, വി രാജേഷ്, വി പ്രജീഷ്‌കുമാർ എന്നിവർ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ ജയദേവൻ സ്വാഗതം പറഞ്ഞു.
എം മോഹനൻ, കെ ശ്രീധരൻ, കെ പ്രേംകുമാർ, വി എ മുരുകൻ, സുനിത ജോസഫ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പ്രഭാകരൻ, എസ് അജയകുമാർ എന്നിവർ പങ്കെടുക്കുന്നു. ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 138 പ്രതിനിധികളുണ്ട്.
ഞായർ പകൽ മൂന്നിന് ആലുംകുളത്തുനിന്ന് റെഡ് വളന്റിയർ മാർച്ചും പൂക്കോട്ടുകാവ് കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും നടക്കും. വൈകിട്ട് അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ(പൂക്കോട്ടുകാവ് സ്‌കൂളിനു സമീപം) പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..