നെടുമങ്ങാട്
കിള്ളിയാര്‍ ശുചീകരണം രണ്ടാം ഘട്ടത്തില്‍ സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അണിനിരന്നത് അയ്യായിരത്തിലധികം പേര്‍. കിള്ളിയാറിന്റെ ഉത്ഭവ സ്ഥാനമായ പനവൂർ പഞ്ചായത്തിലെ കരിഞ്ചാത്തി, തീർഥങ്കര എന്നീ കേന്ദ്രങ്ങള്‍ മുതൽ നെടുമങ്ങാട് നഗരസഭാ പ്രദേശമായ പത്താംകല്ല് വരെയുള്ള സ്ഥലത്താണ് പ്രവർത്തകർ അണിനിരന്നത്. കിള്ളിയാർ മിഷന്റെ പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടംമുതൽ തന്നെ നെടുമങ്ങാട് ഏരിയയിലെ സിപിഐ എം പ്രവർത്തകർ രംഗത്തുണ്ട്.
വിദ്യാർഥികൾ, യുവജനങ്ങൾ, തൊഴിലാളികള്‍ തുടങ്ങി മുഴുവൻ ജനങ്ങളും ഈ ജനകീയ യജ്ഞത്തിൽ പങ്കാളികളായി. സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവൻ, ലോക്കല്‍ സെക്രട്ടറിമാരായ എസ് എസ് ബിജു, എം എസ് പ്രദീപ്, തുളസികുമാര്‍, ആനാട് ഷജീര്‍, ഷൈജുകുമാര്‍, ശ്രീകേശ്, കെ റഹീം, ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ചു സെക്രട്ടറിമാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണത്തിനു നേതൃത്വം നല്‍കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..