27 December Friday
വേണ്ടത്‌ തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ

മുല്ലപ്പെരിയാർ: തെറ്റിദ്ധാരണ 
പ്രചരിപ്പിക്കുന്നു

സ്വന്തം ലേഖകൻUpdated: Thursday Aug 15, 2024

മുല്ലപ്പെരിയാർ ഡാം

കുമളി
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് വലിയ തോതിൽ അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ പ്രചാരണമാണ് ഒരു വിഭാഗം നടത്തുന്നത്. എൽഡിഎഫ് സർക്കാരിനെതിരെ ജനവികാരം രൂപപ്പെടുത്തുകയാണ്  ലക്ഷ്യം. ഒരു അഭിഭാഷകന്റെ നേതൃത്വത്തിലാണ്‌ അശാസ്ത്രീയ പ്രചാരണം വലിയതോതിൽ നടത്തുന്നത്. ഒരുപറ്റം ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് ബുദ്ധിജീവികൾ നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഭീതി വിതയ്ക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമീഷൻ ചെയ്ത് മുമ്പ് ഉണ്ടായിരുന്ന നദി അതേ രീതിയിൽ പുനഃസ്ഥാപിക്കണം എന്നാണ് ചിലരുടെ അഭിപ്രായം. കൂടാതെ, കക്കി ഡാമിൽനിന്നോ എറണാകുളത്ത് വൈപ്പിനിൽനിന്നോ തുരങ്കം നിർമിച്ച് തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന അപ്രായോഗിക നിർദേശങ്ങളും മുന്നോട്ടുവയ്‌ക്കുന്നു. 
മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചാൽ കേരളം സുരക്ഷിതമാകുമെന്ന വാദത്തിൽ കഴമ്പില്ല. മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ശേഷമാണ്‌ 1924ലെ  മഹാപ്രളയം ഉണ്ടായത്. 1961ലും വലിയതോതിലുള്ള പ്രളയ പ്രവാഹം നാശവും ഉണ്ടാക്കി. ഇടുക്കി ആർച്ച് ഡാം കമീഷൻ ചെയ്ത ശേഷം ഉണ്ടായ ഏറ്റവും വലിയ പ്രളയമായിരുന്നു 2018ൽ.  മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ പെരിയാർ തീരങ്ങളിൽ പ്രവചിക്കാൻ കഴിയാത്ത തരത്തിൽ വലിയ നാശം ഉണ്ടായേനെ. ഏക പരിഹാരം പുതിയ അണക്കെട്ട് നിർമിച്ച് തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഒരുക്കുകയാണ്‌. ഇതാണ്‌ സംസ്ഥാന സർക്കാർ നയവും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top