കാസർകോട്
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 13ന് വർണാഭമായ തുടക്കം. സ്‌കൂൾതല മത്സരങ്ങൾ ബുധൻ പകൽ രണ്ടിന് ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും നടന്നു.
എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സ്കൂളിൽനിന്ന് വിജയിച്ച ഓരോ വിഭാഗത്തിലെയും രണ്ടുപേർ 28ന് നടക്കുന്ന ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കും. ജില്ലാതല മത്സരം ഒക്ടോബർ 19നും സംസ്ഥാനതല മത്സരം നവംബർ 23നും നടക്കും. കോടികളുടെ സമ്മാനമാണ് കൂട്ടുകാരെ കാത്തിരിക്കുന്നത്.
സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം പിലിക്കോട് സി കൃഷ്‌ണൻ നായർ സ്‌മാരക സ്‌കൂളിൽ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ സുമേശൻ അധ്യക്ഷനായി. സി മോഹനൻ, പി രാഗേഷ്, എൻ കെ ജയദീപ്, പി വി വിനോദ്‌കുമാർ, എം പ്രസീജ, പി വി ഉണ്ണിക്കൃഷ്‌ണൻ, പ്രശാന്ത്‌കുമാർ കൊയിലേരി, എൻ അബ്‌ദുൾലത്തീഫ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ രത്‌നാവതി സ്വാഗതവും ടി വി നന്ദകുമാർ നന്ദിയും പറഞ്ഞു.
മഞ്ചേശ്വരം ഉപജില്ലാതല സ്‌കൂൾ മത്സരം ഉപ്പള എയുപിഎസിൽ മഞ്ചേശ്വരം എഇഒ എ രാജഗോപാലനും കുമ്പള ഉപജില്ലയിൽ കാറഡുക്ക ജിവിഎച്ച്‌എസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യുവും കാസർകോട് ഉപജില്ലയിൽ കാസർകോട് ജിയുപിഎസിൽ കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി പ്രകാശനും ഉദ്‌ഘാടനം ചെയ്‌തു.
ബേക്കലിൽ സ്‌കൂൾതല ഉദ്‌ഘാടനം വെള്ളിക്കോത്ത് മഹാകവി പി സ്കൂളിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എൻ കെ ലസിതയും ഹൊസ്ദുർഗിൽ പൂത്തക്കാൽ ജിയുപിഎസിൽ കെഎസ്‌ടിഎ സംസ്ഥാന എക്സി. കമ്മിറ്റിയംഗം കെ ഹരിദാസും ചിറ്റാരിക്കലിൽ എടത്തോട് എസ്‌വിഎം ജിയുപിഎസിൽ കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം എം ഇ ചന്ദ്രാംഗദനും ഉദ്‌ഘാടനംചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..