26 December Thursday

മൂർക്കനാട് ഇരട്ടക്കൊല 
2 പ്രതികൾകൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024
ഇരിങ്ങാലക്കുട
മൂര്‍ക്കനാട് ഇരട്ട കൊലക്കേസിൽ മുഖ്യപ്രതികളില്‍  രണ്ടുപേര്‍കൂടി അറസ്‌റ്റില്‍. സഹോദരങ്ങളായ ചാമക്കാല ചക്കുഞ്ഞി കോളനിയിലെ ചക്കനാത്ത് വീട്ടില്‍ ഇച്ചാവ എന്ന വൈഷ്ണവ് (27) , അപ്പു എന്ന ജിഷ്ണു (29) എന്നിവരെയാണ് പട്ടാമ്പിയിലെ ഒളിത്താവളത്തിൽ നിന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  22 പ്രതികളിൽ ഇനി നാലുപേരെ പിടികൂടാനുണ്ട്. മറ്റു രണ്ടു പ്രതികളെ ചോദ്യം ചെയ്തതിലാണ് ഇവരുടെ ഒളിത്താവളം തിരിച്ചറിഞ്ഞത്. പുലർച്ചെ വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മൽപ്പിടിത്തത്തിലൂടെയാണ് പിടികൂടിയത്‌. വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടും പതിമൂന്നും ക്രിമിനല്‍ കേസ് പ്രതികളാണ് വൈഷ്ണവും ജിഷ്ണുവും. കഴിഞ്ഞ ഏപ്രിലിലാണ് മൂർക്കനാട് ശിവക്ഷേത്ര ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ രണ്ടുപേർ കൊല്ലപ്പെട്ടത്.  
 ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ബി കെ അരുണ്‍, എസ്ഐമാരായ കെ അജിത്ത്, പി ജയകൃഷ്ണന്‍, കെ ആര്‍ സുധാകരന്‍, ടി ആര്‍ ഷൈന്‍, എഎസ്ഐ സൂരജ് വി ദേവ്, സീനിയര്‍ സിപിഒമാരായ  കെ ജെ ഷിന്റോ, സോണി സേവ്യര്‍, കെ എസ് ഉമേഷ്,  ഇ എസ് ജീവന്‍, ബിനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top