23 December Monday

നെല്ലും മില്ലും 
കൈകോർത്തു മയ്യിൽ വിജയ വിളവെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

മയ്യിൽ റൈസ്‌ പ്രൊഡ്യൂസർ കമ്പനി വീടുകളിൽ നൽകിയ മിനി റൈസ്‌മിൽ

മയ്യിൽ 
കൃഷി, ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സംസ്‌കരണം, വിപണനം  തുടങ്ങി  എല്ലാമേഖലകളെയും ഏകോപിപ്പിച്ചപ്പോൾ മയ്യിൽ നേടിയത്‌  വിജയവിളവ്‌.   സംസ്ഥാനത്തെ മികച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കുള്ള സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്‌കാരം   മയ്യിൽ റൈസ്‌ പ്രൊഡ്യൂസർ കമ്പനിക്ക്‌  ലഭിച്ചപ്പോൾ  കേന്ദ്രീകൃത പദ്ധതികൾക്ക് പകരം സാങ്കേതികവിദ്യയെ വികേന്ദ്രീകരിച്ച്‌ ചെറുതുകളുടെ മഹത്വമറിയിച്ചപ്പോൾ  മയ്യിലിലെ  കാർഷിക സംസ്കാരത്തിന് വീണ്ടും അംഗീകാരമായി. 
 കർഷകരിൽനിന്ന് നേരിട്ട് കാർഷിക വിളകൾ ശേഖരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്ന  പ്രവർത്തനമാണ്  പുരസ്‌കാരത്തിന്‌ പരിഗണിച്ചത്. അരിയിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന 14 എണ്ണമുൾപ്പെടെ 119  ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്.  പ്രകൃതി വിഭവ പരിപാലനം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, ഉൽപ്പാദനക്ഷമത ഉറപ്പുവരുത്താൻ കൃത്യതാ കൃഷിരീതി, കർഷകരുടെ വരുമാനവർധന, മൂല്യവർധിത  ഉൽപ്പന്നങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തൽ, തൊഴിലവസരം സൃഷ്ടിക്കൽ  തുടങ്ങിയ   പ്രവർത്തനങ്ങൾക്കാണ്‌  ഏഴുവർഷമായി കമ്പനി നേതൃത്വം നൽകുന്നത്. 2017 മുതൽ ആരംഭിച്ച നെല്ല് സംഭരണം  ഇപ്പോൾ 10,000 ടണ്ണിലെത്തി.  മയ്യിലിന്റെ മണ്ണും മനസുമറിഞ്ഞ് പ്രവർത്തിക്കുന്ന കമ്പനിക്ക് മുമ്പും നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.  
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top