23 December Monday

ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ നൽകിയ 
74.33 ലക്ഷം മുഖ്യമന്ത്രിക്ക്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എസ്എന്‍ഡിപി യോഗവും ശ്രീനാരായണപ്രസ്ഥാനങ്ങളും നല്‍കിയ 74.33 ലക്ഷം രൂപ പി പി ചിത്തരഞ്ജന്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

ആലപ്പുഴ
വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എസ്‌എൻഡിപി യോഗവും എസ്‌എൻ ട്രസ്‌റ്റും കണിച്ചുകുളങ്ങര ദേവസ്വവും മറ്റ്‌ ശ്രീനാരായണ പ്രസ്ഥാനങ്ങളും ആദ്യഘട്ടസഹായമായി നൽകിയ 74,33,300  രൂപ പി പി ചിത്തരഞ്ജൻ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി. ചേർത്തല കണിച്ചുകുളങ്ങര ക്ഷേത്രാങ്കണത്തിൽ യോഗവും ട്രസ്റ്റും ശ്രീനാരായണ പ്രസ്ഥാനങ്ങളും  മന്ത്രി വി എൻ വാസവന്‌ കൈമാറിയ തുകയാണ്‌ പി പി ചിത്തരഞ്‌ജൻ എംഎൽഎ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച്‌ കൈമാറിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top