23 December Monday

പഞ്ചാരിമേളം അരങ്ങേറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

മാവുങ്കാൽ പള്ളോട്ട് ഭഗവതി അമ്മ ദേവസ്ഥാനത്ത് നടന്ന കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം

 കാഞ്ഞങ്ങാട്

-മാവുങ്കാൽ പള്ളോട്ട് ഭഗവതി അമ്മ ദേവസ്ഥാനത്ത് പഞ്ചാരി മേളം അരങ്ങേറ്റവും നിറപുത്തരി, തിരുമുറ്റം സമർപ്പണവും നടന്നു. ക്ഷേത്രം പ്രസിഡന്റ്‌ കെ ദാമോദരൻ നായർ അധ്യക്ഷനായി.  
മഡിയൻ രാധാകൃഷ്ണ മാരാരുടെ ശീക്ഷണത്തിൽ ചെണ്ട അഭ്യസിച്ച 34 കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റമാണ്‌ നടന്നത്‌. നിറപുത്തരി ഉത്സവത്തിന്‌ ക്ഷേത്രം തന്ത്രി വാരിക്കാട്ട ശ്രീധരൻ തായർ മുഖ്യ കാർമികത്വം വഹിച്ചു. കെ വേണുഗോപാലൻ നമ്പ്യാർ നിലവിളക്ക്‌ കൊളുത്തി സമർപ്പണം നടത്തി. 
കലാചാര്യ പുരസ്കാരം നേടിയ പുല്ലൂർ കുഞ്ഞിരാമ മാരാരെ അനുമോദിച്ചു. മുഴുവനാളുകൾക്കും ഉത്രാട സദ്യ നൽകി. പി ശ്രീധരൻ പള്ളോട്ട്, ടി കെ ഗോവിന്ദൻ, എൻ ബാലകൃഷ്ണൻ, വി എം സുനിൽകുമാർ, നാരായണി മണ്ണടി, ഷീബ ദാമോദരൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top