23 December Monday

മികവിന്റെ കേന്ദ്രമായി പെരിയ 
സാമൂഹികാരോഗ്യ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

പെരിയ സാമൂഹികാരോഗ്യ കേന്ദ്രം

പെരിയ  
മികവിന്റെ കേന്ദ്രമായി പെരിയ സാമൂഹികാരോഗ്യ കേന്ദ്രം.   അവഗണനയിൽ കഴിഞ്ഞിരുന്ന  സാമൂഹികാരോഗ്യകേന്ദ്രത്തെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന  ആശുപത്രിയാക്കി മാറ്റിയത് എൽഡിഎഫ് സർക്കാരാണ്. കൂടുതൽ കെട്ടിട സൗകര്യങ്ങളൊരുക്കിയ ആശുപത്രിയിൽ ഒപി പരിശോധന രാവിലെ ഒമ്പതുമുതൽ രാത്രി 10 വരെയാക്കി. കിടത്തി ചികിത്സയും ഏർപ്പെടുത്തി. ലബോറട്ടറി, ഫാർമസി, ജീവിത ശൈലീ രോഗ നിർണയം, ഒആർഎസ് വിതരണം, നേത്ര പരിശോധന, ഗർഭകാല ശുശ്രൂഷ, കുഷ്ഠരോഗ,  ക്ഷയരോഗ ചികിത്സ,   ദന്തരോഗ വിഭാഗം, ഫിസിയോ തെറാപ്പി, ലിംഫ ഡിമ ക്ലിനിക്, എക്സ് റേ, ആരോഗ്യ ഇൻഷൂറൻസ്, ആർബിഎസ് കെ ആരോഗ്യകിരണം, ജനനി സുരക്ഷാ യോജന, കൗമാര ആരോഗ്യകേന്ദ്രം, എൻഡോസൾഫാൻ രോഗികൾക്കുള്ള മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങളെല്ലാം ആശുപത്രിയിലുണ്ട്‌.  തിങ്കളാഴ്ചകളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പരിചരണം നൽകുന്നു. എല്ലാ മാസവും അവസാന ചൊവ്വാഴ്ച മാനസികാരോഗ്യവിഭാഗവും  പ്രവർത്തിക്കുന്നു.  ലബോറട്ടറി പ്രവർത്തനം രാവിലെ ഒമ്പതു മുതൽ പകൽ മൂന്നുവരെയുണ്ട്.  മെഡിക്കൽ ഓഫീസർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരുടെ സേവനം ദിവസവും ലഭിക്കും.  കാഞ്ഞങ്ങാട്‌ ബ്ലോക്ക് പഞ്ചായത്തിന്റെ 2021–-22 വർഷ ജനകീയാസൂത്രണ പദ്ധതിപ്രകാരം ഡയാലിസിസ് കേന്ദ്രം  തുടങ്ങിയത്‌ നിരവധി രോഗികൾക്ക്‌ ആശ്വാസമായി.  ബ്ലോക്ക് പഞ്ചായത്തിന്റെ മുലയൂട്ടൽ, സൗഹൃദ കുത്തിവയ്‌പ്പ് കേന്ദ്രവും  പ്രവർത്തിക്കുന്നു. പഞ്ചായത്തിന്റെ പാലിയേറ്റീവ് പരിചരണ കേന്ദ്രവും  ഇവിടെയുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top