19 December Thursday

പെൻഷൻകാർ തണലൊരുക്കി പാറുവമ്മയുടെ മോഹം 
പൂവണിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

കെഎസ്‌എസ്‌പിയു ചിതപ്പിലെപൊയിലിൽ നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ വലിയപുരയിൽ പാറുവിന്‌ 
സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ കൈമാറുന്നു

 തളിപ്പറമ്പ്‌

പെൻഷൻകാരുടെ കരുതലിൽ പാറുവമ്മയ്‌ക്ക്‌  ഇനി സുഖമായുറങ്ങാം. കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ (കെഎസ്‌എസ്‌പിയു) ജില്ലാ കമ്മിറ്റിയാണ്‌ പരിയാരം ചിതപ്പിലെ പൊയിലെ വലിയപുരയിൽ പാറുവിന്‌ വീട്‌ നിർമിച്ചുനൽകിയത്‌.   ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ്‌  നിർധന കുടുംബത്തിന്‌ വീട്‌ നിർമിക്കാനുള്ള  നടപടിയാരംഭിച്ചത്‌.  നാലുമാസത്തിനുള്ളിൽ  ഏഴുലക്ഷം രൂപ ചെലവിൽ വീട്‌ നിർമിച്ചു.    വീടിന്റെ താക്കോൽ  സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ  പാറുവിന്‌ കൈമാറി.  ജില്ലാ പ്രസിഡന്റ്‌ ടി ശിവദാസൻ അധ്യക്ഷനായി. ഗൃഹോപകരണങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ഷീബ നൽകി.  കരാറുകാരൻ വി പി സത്യന്‌  ഉപഹാരം നൽകി. പി വി സജീവൻ, അഷറഫ്‌ കൊട്ടോളി,  എം ടി മനോഹരൻ,  സംസ്ഥാന സെക്രട്ടറി കെ കരുണാകരൻ, പി വി പത്മനാഭൻ, വി പി കിരൺ, ആന്റണി ഡൊമനിക്‌, പി പി ദാമോദരൻ,     കെ പുഷ്‌പജൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top