23 December Monday

വെളിച്ചമായി ഓണസമ്മാനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

കുണ്ടംചാലിൽ ജാനുവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ സ്വിച്ച് ഓൺ കെ മഹിജ നിർവഹിക്കുന്നു

പാനൂർ

വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന മൊകേരി മാക്കൂൽപീടികയിൽ കുണ്ടംചാലിൽ ജാനുവിന് ഓണസമ്മാനമായി പാനൂരിലെ കെഎസ്ഇബി ജീവനക്കാരുടെ  ശ്രമഫലമായി വൈദ്യുതിയെത്തി. മാക്കൂൽപീടികയിൽ  ലൈനുകൾക്ക് മീതെയുള്ള  മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനിടെയാണ് വൈദ്യുതിയില്ലാത്ത ജാനുവിന്റെ  വീട്  ശ്രദ്ധയിൽപ്പെടുന്നത്.   ഒറ്റപ്പെട്ടു കഴിയുന്ന ജാനുവിന്റെ  അവസ്ഥ  ഓവർസിയർ ദിനേശൻ ഓഫീസിലെത്തി പറഞ്ഞതോടെ എല്ലാവരും  ഒരുമിച്ചിറങ്ങുകയായിരുന്നു. വിരമിച്ച ലൈൻമാൻ അബ്ദുള്ള  വയറിങ് ജോലി ഏറ്റെടുത്തു.  തലശേരി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ മഹിജ സ്വിച്ച് ഓൺ ചെയ്തു. അസി.എൻജിനിയർ എം അനുപ്രിയ അധ്യക്ഷയായി.  എക്സിക്യൂട്ടീവ് എൻജിനിയർ കെ സുധീഷ്,  ഓവർസിയർ കെ സി വിജേഷ്, സബ് എൻജിനിയർ ടി ബി വിനീഷ് കുമാർ, മൊകേരി പഞ്ചായത്തംഗം പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top