22 December Sunday

ഓണസമ്മാനമായി വീട്‌ പുരുഷോത്തമന്‌ ഹാപ്പി ലൈഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

ലൈഫ് ഭവന പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ 
പുരുഷോത്തമന് കൈമാറുന്നു

പിണറായി 
കോട്ടയം മലബാർ പഞ്ചായത്തിലെ കെ കെ  പുരുഷോത്തമൻ ഇക്കുറി പുതിയവീട്ടില്‍ ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഒപ്പം സ്വന്തമായി  വീടെന്ന സ്വപ്‌നം യാഥാർഥ്യമായതിന്റെ  ആനന്ദവും. 
‘അതിദാരിദ്ര്യ മുക്ത കേരളം’  ക്യാമ്പയിന്റെ  ഭാഗമായി  പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി നിർമിച്ച ലൈഫ് വീടിന്റെ താക്കോൽ  പ്രസിഡന്റ് സി രാജീവൻ കൈമാറി.  കടവരാന്തകളിലും പാർടി ഓഫീസുകളിലും കിടന്നുറങ്ങിയ പുരുഷോത്തമനിത് ഓണസമ്മാനവുമായി. വീട്‌  നിർമാണം നാട്ടുകാർ ചേർന്ന കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു. വാർഡംഗം കൂടിയായ പഞ്ചായത്ത്‌ പ്രസിഡന്റ്  മേൽനോട്ടം വഹിച്ചു. വീട്ടുസാധനങ്ങൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി.  ചടങ്ങിൽ പി ജിഷ,  എ സുഗന്ധ, പി എ ബിപിൻ ചാന്ദ്, കെ സീന,  കെ ശ്രീലത,  ടി റിജേഷ് എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top