18 October Friday

അഴിമതി നിയമനമെന്ന്‌ നഗരസഭയിൽ 
ഡിവൈഎഫ്ഐ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

 

കൽപ്പറ്റ 
നഗരസഭയിലെ അങ്കണവാടി ഹെൽപ്പർ, വർക്കർ നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിൽ സാമൂഹ്യപ്രവർത്തക വിഭാഗത്തിൽ യുഡിഎഫ് പ്രവർത്തകരെ ഉൾപ്പെടുത്തിയതിനെതിരെ  ഡിവൈഎഫ്ഐ സമരം.   അഭിമുഖം നടത്തുന്ന നഗരസഭ കൗൺസിൽ ഹാളിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ നഗരസഭാ ചെയർമാനെയും ഇന്റർവ്യൂ ബോർഡിനെയും ഉപരോധിച്ചു. സ്വജനപക്ഷപാതവും താൽപ്പര്യമുള്ളവർക്ക് ജോലി നൽകാനുള്ള പദ്ധതിയുമായാണ്  അഭിമുഖം ലക്ഷ്യമിടുന്നതെന്ന്‌ ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞു. മൂന്നുവർഷത്തേക്ക് വരുന്ന ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തിയത്. ഇരുന്നൂറോളം ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നുണ്ട്. വനിതാ–-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ സുധീർ കുമാറുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് പ്രവർത്തകർ ഉപരോധം തുടർന്നതോടെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സിപിഐ എം കൽപ്പറ്റ നോർത്ത് ലോക്കൽ സെക്രട്ടറി പി കെ അബു ഉദ്ഘാടനംചെയ്തു. അർജുൻ ഗോപാൽ, മുഹമ്മദ്‌ റാഫിൽ, നിതിൻ, സഫറുള്ള, രാഹുൽ, ഫൈസൽ, യാസർ, മെഹബൂബ്, റഹീസ് എന്നിവർ നേതൃത്വം നൽകി. അഴിമതി നിയമനത്തിനെതിരെ പ്രക്ഷോഭം തുടരുമെന്ന്‌ ഡിവൈഎഫ്‌ഐ നേതാക്കൾ വ്യക്തമാക്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top