പന്തല്ലൂർ
അയ്യൻകൊല്ലി ഭാഗത്ത് കാട്ടാന വീടുകൾ തകർത്തു. ശനി രാത്രി രണ്ട് കാട്ടാനകളാണ് അയ്യൻകൊല്ലിക്കുസമീപം മൂലക്കട, പാതിരിമൂല ഭാഗങ്ങളിൽ വീടുകൾ ആക്രമിച്ചത്. തൊഴിലാളികളായ മൂർത്തി, വിജയലക്ഷ്മി എന്നിവരുടെ വീടാണ് കേടുവരുത്തിയത്. വീട്ടുകാർ പിൻവാതിലിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത യോഗരത്നത്തിന്റെ വീടിന്റെ വാതിലും കാട്ടാന കേടുവരുത്തി. വനം ഉദ്യോഗസ്ഥർ രാത്രിയിൽതന്നെ സ്ഥലത്തെത്തി കാട്ടാനയെ തുരത്താൻ ശ്രമിച്ചെങ്കിലും പാഞ്ഞടുത്തു. തലനാരിഴ്‌ക്കാണ് രക്ഷപ്പെട്ടത്. ബുള്ളറ്റ്, കട്ടക്കൊമ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആനകളാണ് പന്തല്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ വിലസുന്നത്. ചേരമ്പാടി, കണ്ണമ്പള്ളി, കോരൻചാൽ, ആനപ്പള്ളം, സിങ്കോണ, കാപ്പിക്കാട് ഭാഗങ്ങളിലായി 30 കാട്ടാനകൾ പതിവായി ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നതായി പ്രദേശവാസികൾ പറയുന്നു. ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..