27 December Friday

ദുരന്തമേഖലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
കൽപ്പറ്റ
മുണ്ടക്കൈ-, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിൽ മതിയായ കാരണങ്ങളും ആവശ്യങ്ങളുമില്ലാതെ ആളുകൾ സന്ദർശിക്കുന്നതിന്‌ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. പ്രദേശത്ത് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടും സന്ദർശകർ എത്തുന്നതിൽ പ്രദേശവാസികൾ പരാതി അറിയിച്ചിരുന്നു.
 മേഖലയിൽ കർശന നിയന്ത്രണം ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിക്കും  വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന്‌ ടൂറിസ്റ്റുകൾ വനമേഖലയിലൂടെ ദുരന്തപ്രദേശങ്ങളിൽ എത്തുന്നത് തടയാൻ സൗത്ത് വയനാട് ഡിഎഫ്ഒക്കും നിർദേശം നൽകി. അനാവശ്യ സന്ദർശനത്തിന് എത്തുന്നവർക്ക് കൺട്രോൾ റൂമിൽനിന്ന്‌ പാസ് അനുവദിക്കില്ലെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top