26 December Thursday

ഓട്ടോറിക്ഷാ തൊഴിലാളിയെ 
കുത്തിപ്പരിക്കേൽപ്പിച്ചയാൾ 
അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
ചാരുംമൂട് 
താമരക്കുളം പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുവശം ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷാ തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ചയാളെ നൂറനാട് പൊലീസ് പിടികൂടി. താമരക്കുളം സ്വദേശി സാജുവാണ് (48) പിടിയിലായത്. താമരക്കുളം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജേഷിനാണ് കുത്തേറ്റത്. ഞായർ പകൽ 11.30നാണ്‌ സംഭവം. 
തന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഓട്ടോ പാർക്ക് ചെയ്യുന്നതുമൂലം സാജു വഴിയിൽ പാറക്കല്ലുകളും കട്ടയും മറ്റും അടുക്കിവച്ച് തടസം സൃഷ്‌ടിച്ചു. ഓട്ടം കഴിഞ്ഞ് സ്റ്റാൻഡിലെത്തിയ രാജേഷ് ഇത് ചോദ്യംചെയ്‌തതിനെ തുടർന്ന്‌ പ്രതി രാജേഷിന്റെ കഴുത്തിന് പിറകിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന്‌ പൊലീസ്‌ പറഞ്ഞു. രാജേഷ് കല്ലിശേരിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top