22 December Sunday

കെഎസ്‌എസ്‌പിയു കുടുംബമേള

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

കെഎസ്‌എസ്‌പിയു മുതുകുളം വടക്ക്‌ യൂണിറ്റ് കുടുംബമേള 
പ്രൊഫ. എസ് കെ ഗോവിന്ദൻകുട്ടി കാർണവർ ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്‌എസ്‌പിയു) മുതുകുളം വടക്ക് യൂണിറ്റ്‌ കുടുംബമേള നടത്തി. മുതുകുളം ബ്ലോക്ക് പ്രസിഡന്റ്‌ പ്രൊഫ.ഗോവിന്ദൻകുട്ടി കാർണവർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌  ടി വിലാസിനി അധ്യക്ഷയായി.  
ചേപ്പാട് മാർത്തോമാ ഇടവക വികാരി ഈപ്പൻ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന പെൻഷനർമാരായ മുരളീധരൻ പിള്ള, രവീന്ദ്രൻ നായർ, സരസ്വതിയമ്മ എന്നിവരെ ആദരിച്ചു. പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടേയും കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി കെ ജി ഏലിയാമ്മ, ട്രഷറർ കെ പി ശ്രീകുമാർ , വൈസ് പ്രസിഡന്റ്‌ രാധാകൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള, ജലജകുമാരി, മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top