23 December Monday
ദേശീയപാത വികസനം

കരാർ കമ്പനിയുടെ ക്യാമ്പിലെ മലിനീകരണത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ദേശീയപാത നിർമാണ കരാർ കമ്പനിയുടെ ബേസ് ക്യാമ്പുണ്ടാക്കുന്ന മലിനീകരണത്തിനെതിരെ സിപിഐ എം ചെറുവാരണം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി 
കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡ് കേര കമ്പനിക്കു സമീപത്ത്‌ ദേശീയപാത നിർമാണ കരാർ കമ്പനിയുടെ ബേസ് ക്യാമ്പിലെ മലിനീകരണത്തിനെതിരെ സിപിഐ എം ചെറുവാരണം ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. 140 തൊഴിലാളികൾ താമസിക്കുന്നിടത്ത് ആവശ്യമായ മാലിന്യ നിർമാർജന സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ദുർഗന്ധം അസഹ്യമാണ്‌. പഞ്ചായത്ത്‌ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ച സൗകര്യങ്ങൾ ഒരുക്കാത്തതിനെതിരെ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. സുധാ സുരേഷ് അധ്യക്ഷയായി. എസ് രാധാകൃഷ്ണൻ, എം സന്തോഷ്‌കുമാർ, ആർ അശ്വിൻ, എൻ കെ നടേശൻ,  പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, കെ സുരജിത്ത്, ടി പി കനകൻ, എസ് ജോഷി മോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top