15 November Friday

നല്ല നാടിനായി കുട്ടികളുടെ ഹരിതസഭ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

കയ്യൂർ- ചീമേനി പഞ്ചായത്ത്‌ കുട്ടികളുടെ ഹരിതസഭ നാലിലാംകണ്ടം ഗവ. യുപി സ്കൂളിൽ നടൻ പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

 കാസർകോട്‌

പുതുതലമുറക്ക് മാലിന്യനിർമാർജനത്തെ സംബന്ധിച്ച് ശാസ്ത്രീയ അവബോധം ലഭിക്കുന്നതിനും നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർഥികൾക്ക് അവസരം സൃഷ്ടിക്കുന്നതിനായി ജില്ലയിലെ 38  പഞ്ചായത്തിലും മൂന്ന് നഗരസഭകളിലുമായി കുട്ടികളുടെ ഹരിതസഭ ചേർന്നു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കില, കുടുംബശ്രീ എന്നിവയുടെയും സഹകരണത്തോടെ തദ്ദേശ  സ്ഥാപനങ്ങളാണ് ഹരിതസഭ സംഘടിപ്പിച്ചത്.
 41 കേന്ദ്രങ്ങളിലായി ആറായിരത്തോളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ ഏഴ് അംഗ പാനലുകളാണ് ഹരിതസഭ നിയന്ത്രിച്ചത്.
അജാനൂർ  പഞ്ചായത്തിലെ മുച്ചിലോട്ട് ജിഎൽപിഎസ്സിൽ നടന്ന ഹരിതസഭയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി  പങ്കെടുത്തു.  നീലേശ്വരം നഗരസഭയിൽ  ചെയർപേഴ്സൺ ടി വി ശാന്ത, കാഞ്ഞങ്ങാട്ട്‌ ചെയർപേഴ്സൺ കെ വി സുജാത, കയ്യൂർ ചീമേനിയിൽ നടൻ പി പി കുഞ്ഞികൃഷ്ണൻ എന്നിവർ  ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top