23 December Monday

കടലാക്രമണ പ്രദേശങ്ങളിൽ സുരക്ഷാഭിത്തി നിർമിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

സിപിഐ എം ഉദുമ ഏരിയാ സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ പാലക്കുന്ന് മീൻ മാർക്കറ്റ് പരിസരം കേന്ദ്രീകരിച്ച് നടന്ന പ്രകടനം

ഉദുമ 
കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ സുരക്ഷാഭിത്തി നിർമിച്ച് തീരദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് സിപിഐ എം ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളും മറ്റുജനവിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന തീരപ്രദേശത്ത് കടലാക്രമണത്തിൽ വ്യാപക നാശനഷ്ടമാണുണ്ടാകുന്നത്‌. കടലാക്രമണത്തിൽ മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടുകളും വരെ നഷ്ടപ്പെടുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി. 
ഗതാഗതക്കുരുക്ക് നിത്യസംഭവമായ പാലക്കുന്ന്, കോട്ടിക്കുളം, ഉദുമ എന്നിവിടങ്ങളിൽ റെയിൽവേ മേൽപ്പാലം നിർമിക്കുക, കാസർകോട് –- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികൾ നികത്തി ഗതാഗത യോഗ്യമാക്കുക, ഉദുമ തുണിമില്ലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക, പള്ളിക്കര, കോട്ടിക്കുളം റെയിൽവേ സ്റ്റേഷനുകളിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ സൗകര്യം പുനസ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും  ഉന്നയിച്ചു.
ചർച്ചകൾക്ക്‌  ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും ഏരിയാ സെക്രട്ടറി മധു മുതിയക്കാലും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, വി വി രമേശൻ, എം സുമതി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. അജയൻ പനയാൽ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രൻ കൊക്കാൽ നന്ദി പറഞ്ഞു. 
വൈകിട്ട്‌ പാലക്കുന്ന് മീൻ മാർക്കറ്റ്  പരിസരം കേന്ദ്രീകരിച്ച് ആരംഭിച്ച ചുവപ്പു വളന്റിയർ മാർച്ചിലും പൊതുപ്രകടനത്തിലും ആയിരങ്ങൾ അണിനിരുന്നു. പി രാഘവൻ നഗറിൽ പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ അധ്യക്ഷനായി. നാസർ കോളായി പ്രഭാഷണം നടത്തി.  സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ,  വി വി രമേശൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. 
 
മധു മുതിയക്കാൽ 
സെക്രട്ടറി
ഉദുമ
മധു മുതിയക്കാലിനെ വീണ്ടും സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 21 അംഗ ഏരിയാകമ്മിറ്റിയെയും 23 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരെഞ്ഞടുത്തു. ടി നാരായണൻ, കുന്നൂച്ചി കുഞ്ഞിരാമൻ, പി മണിമോഹൻ, കെ സന്തോഷ്‌കുമാർ, എം കുമാരൻ, എം ഗൗരി, കെ വി ഭാസ്‌കരൻ, ചന്ദ്രൻ കൊക്കാൽ, വി വി സുകുമാരൻ, എം കെ വിജയൻ, ഇ മനോജ്കുമാർ, വി ആർ ഗംഗാധരൻ, അജയൻ പനയാൽ, പി ശാന്ത, പി ലക്ഷ്‌മി, പി വി രാജേന്ദ്രൻ, സി മണികണ്ഠൻ, ഇ കുഞ്ഞിക്കണ്ണൻ, ആഷിഖ് മുസ്‌തഫ,  നാരായണൻ കുന്നൂച്ചി എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top