28 December Saturday

സുബ്രഹ്മണ്യ ഷേണായിയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

പയ്യന്നൂർ ഷേണായി സ്‌ക്വയറിൽ എൻ സുബ്രഹ്മണ്യ ഷേണായി അനുസ്‌മരണസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു

 

പയ്യന്നൂർ
കമ്യൂണിസ്‌റ്റ് –- കർഷക പ്രസ്ഥാനത്തിന്റെ നേതാവും ദീർഘകാലം പയ്യന്നൂർ പഞ്ചായത്ത് പ്രസിഡന്റും എംഎൽഎയുമായിരുന്ന എൻ സുബ്രഹ്മണ്യ ഷേണായിയുടെ 18 -ാം ചരമ വാർഷികദിനം ആചരിച്ചു.  മാവിച്ചേരിയിലെ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ എംഎൽഎ പതാക ഉയർത്തി. പി വി കുഞ്ഞപ്പൻ അധ്യക്ഷനായി. എം പ്രസാദ് സ്വാഗതം പറഞ്ഞു.
 പയ്യന്നൂർ ഷേണായി സ്‌ക്വയറിൽ അനുസ്‌മരണസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം വി നാരായണൻ അധ്യക്ഷനായി. ടി ഐ മധുസൂദനൻ എംഎൽഎ, സി കൃഷ്ണൻ, പി സന്തോഷ്, വി കുഞ്ഞികൃഷ്ണൻ, എം രാഘവൻ, കെ കെ ഗംഗാധരൻ, കെ വി ലളിത, കെ പി ജ്യോതി, ഷേണായിയുടെ മകൾ എസ് ജ്യോതി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top