22 December Sunday

സംരക്ഷണസമിതി രൂപീകരിച്ചു ആർഎംഎസ്‌ പൂട്ടുന്നതിനെതിരെ 19ന്‌ മനുഷ്യമതിൽ തീർക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024
കണ്ണൂർ
ആർഎംഎസ്‌ പോസ്റ്റ്‌ ഓഫീസുകൾ പൂട്ടുന്നതിനെതിരെ സംരക്ഷണസമിതി നേതൃതത്തിൽ 19ന്‌ വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ ആർഎസ്‌ പോസ്റ്റ്‌ ഓഫീസ് മുതൽ റെയിൽവേ സ്റ്റേഷൻവരെ മനുഷ്യമതിൽ തീർക്കും. തുടർന്ന്‌ ആർഎംഎസ്‌ പരിസരത്ത്‌ പ്രതിഷേധ കൂട്ടായ്മയും  സംഘടിപ്പിക്കും. 
സംരക്ഷണസമിതി രൂപീകരണയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി കെ അശോകൻ അധ്യക്ഷനായി. പി മനോഹരൻ, പുതിയടവൻ നാരായണൻ, എ പി സുജികുമാർ, ടി  ആർ രാജൻ, എൻ സുരേന്ദ്രൻ, അനു കവിണിശേരി, എൻ നിഖിൽ, ബി പി രമേശൻ, കെ കെ വിനോദൻ എന്നിവർ സംസാരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top