20 December Friday

കെഎസ്ആർടിസി ആഡംബര കപ്പൽയാത്ര

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024
പയ്യന്നൂർ
കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെൽ  28ന് ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം. മുതിർന്നവർക്ക് 4,780 രൂപയും അഞ്ചുമുതൽ 10 വയസുവരെയുള്ളവർക്ക് 2,470 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റു ചെലവുകൾ സ്വന്തം വഹിക്കണം. ഫോർട്ട് കൊച്ചിയിൽനിന്നുമാണ് ആഡംബര കപ്പൽയാത്ര തിരിക്കുക.  
പയ്യന്നൂരിൽനിന്നും 24ന് വയനാട് ടൂറും നടത്തും. എൻ ഊര്, ബാണാസുരസാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ. ഒരാൾക്ക് 760 രൂപയാണ് ടിക്കറ്റ്‌ നിരക്ക്‌. ഭക്ഷണവും മറ്റ് ചെലവുകളും സ്വന്തം വഹിക്കണം. ഫോൺ: 97455 34123, 80758 23384.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top