കണ്ണൂർ
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം ജില്ലാ സ്‌പെസിഫിക് ഇന്നൊവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി രൂപീകരിച്ച ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് ‘രാഗലയം' കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. ഡിഡിഇ ബാബു മഹേശ്വരി പ്രസാദ് അധ്യക്ഷനായി. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. രാഗലയം ട്രൂപ്പിന്റെ എംബ്ലം അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, സന്തോഷ് കീഴാറ്റൂർ എന്നിവർ പ്രകാശിപ്പിച്ചു. ലോഗോ രൂപകൽപ്പനചെയ്ത കെ ഷിബിനെയും സംസ്ഥാന കായികമേളയിൽ മികച്ചപ്രകടനം നടത്തിയ ഇൻക്ലൂസീവ് സ്‌പോർട്‌സ് ടീമംഗങ്ങളെയും അനുമോദിച്ചു.
വിഎച്ച്എസ്ഇ അസി. ഡയരക്ടർ ഇ ആർ ഉദയകുമാരി, എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോ–- ഓഡിനേറ്റർ ഇ സി വിനോദ്, ഡിപിഒമാരായ ഡോ. പി കെ സബിത്ത്, രാജേഷ് കടന്നപ്പള്ളി, കൈറ്റ് ജില്ലാ കോ–-ഓഡിനേറ്റർ കെ സുരേന്ദ്രൻ, ഡിഇഒ കെ പി നിർമല, എഇഒ ഒ സി പ്രസന്ന, എസ് വൈ ഷൂജ, പരിശീലകൻ പ്രമോദ് ജി ഗോവിന്ദ്, ഇൻക്ലൂസീവ് സ്‌പോർട്‌സ് എസ്ആർജി വി വി നിഷ, കെ അനന്യ, ഇൻക്ലൂസീവ് സ്‌പോർട്‌സ് ടീം ക്യാപ്റ്റൻ ആൽബിൻരാജ് എന്നിവർ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 19 കുട്ടികളാണ് ട്രൂപ്പിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..