22 December Sunday

കൊട്ടാരക്കരയിൽ കൊടിമരവും പതാകയും ഇന്നെത്തും

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

 

കൊട്ടാരക്കര 
സിപിഐ എം കൊട്ടാരക്കര ഏരിയ സമ്മേളന ന​ഗറിൽ സ്ഥാപിക്കാനുള്ള കൊടിമരവും പതാകയും വെള്ളിയാഴ്‌ച എത്തിക്കും. വൈകിട്ട് നാലിന് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ ബലികുടീരത്തിൽനിന്ന് എൻ ബേബി ക്യാപ്റ്റനായ പതാകജാഥ ജില്ലാ സെക്രട്ടറിയറ്റ്അംഗം പി എ എബ്രഹാം ഉദ്ഘാടനംചെയ്യും. എം കെ അബ്ദുൾ മജീദിന്റെയും തങ്ങൾകുഞ്ഞിന്റെയും കൊട്ടാരക്കരയിലെ സ്മൃതിമണ്ഡപത്തിൽ ഫൈസൽ ബഷീർ ക്യാപ്റ്റനായ 
കൊടിമര ജാഥ സംസ്ഥാന കമ്മിറ്റിഅംഗം കെ രാജഗോപാൽ ഉദ്ഘാടനംചെയ്യും. ഇരുജാഥയും വൈകിട്ട് ആറിന് പ്രതിനിധി സമ്മേളന നഗറിൽ എത്തിച്ചേരും. സംഘാടകസമിതി പ്രസിഡന്റ്‌ പി ജെ മുരളീധരൻ ഉണ്ണിത്താൻ കൊടിമരവും സെക്രട്ടറി ആർ സുനിൽകുമാർ പതാകയും ഏറ്റുവാങ്ങും.
ശനി രാവിലെ 9.30ന് പ്രതിനിധി സമ്മേളനം പിണറ്റിൻമുകൾ പൈങ്ങയിൽ കെ ആർ ഉറയമൺ ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃ‍ഷ്ണൻ ന​ഗറിൽ സംസ്ഥാന കമ്മിറ്റിഅം​ഗം കെ വരദരാജൻ ഉദ്ഘാടനംചെയ്യും. 184പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. തിങ്കൾ വൈകിട്ട് അഞ്ചിന് നെല്ലിക്കുന്നം ജങ്‌ഷനിൽ ചുവപ്പുസേന പരേഡും ബഹുജനറാലിയും പൊതുസമ്മേളനവും നടക്കും. കേന്ദ്ര കമ്മിറ്റിഅംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്യും. 
കേന്ദ്ര കമ്മിറ്റിഅംഗം കെ എൻ  ബാലഗോപാൽ, സംസ്ഥാന കമ്മിറ്റിഅംഗം കെ രാജഗോപാൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ജയമോഹൻ, പി എ എബ്രഹാം, എക്സ് ഏണസ്റ്റ്, ബി രാധാമണി, ജില്ലാ കമ്മിറ്റിഅംഗങ്ങളായ ജി സുന്ദരേശൻ, പി അയിഷാപോറ്റി എന്നിവർ സംസാരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി കെ ജോൺസൻ, സംഘാടകസമിതി പ്രസിഡന്റ് പി ജെ മുരളീധരൻ ഉണ്ണിത്താൻ, സെക്രട്ടറി ആർ സുനിൽകുമാർ എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top