27 December Friday

ആവേശച്ചുമർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

ചീമേനി ആക്രമണത്തിൽ പരിക്കേറ്റ പി ജാനകി, എം ബാലകൃഷ്‌ണൻ, കൊടക്കാരന്റെ കുമാരൻ എന്നിവർ 
രക്തസാക്ഷി മന്ദിരത്തിൽ ഒരുക്കിയ സ്‌തൂപം കാണുന്നു

ചീമേനി 
അവരുടെ കണ്‌ഠങ്ങൾ ഇടറുന്നുണ്ടായിരുന്നു.  കണ്ണിൽ ഭയം നിഴലിക്കുന്നു, കെട്ടുകഥകളല്ല അനുഭവ നേർസാക്ഷ്യങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഇന്നലെകളുടെ ഓർമകളായിരുന്നു അത്‌. ചീമേനിയിൽ  ചീമേനി രക്തസാക്ഷി സ്‌മാകര മന്ദിരത്തിൽ ഒരുക്കിയ പഴയ പാർടി ഓഫീസ്‌ സ്‌തൂപം കണ്ടപ്പോൾ പി ജാനകിയും എം ബാലകൃഷ്‌ണനും കൊടക്കാരന്റെ കുമാരനുമാണ്‌ ചീമേനിയിൽ അരങ്ങേറിയ കിരാതവാഴ്‌ചയുടെ മറക്കാനാകാത്ത ആ ദിവസം ഒരിക്കൽ കൂടി ഓർത്തെടുത്തത്‌. 
ചീമേനിയിലെ നരനായാട്ടിൽ പരിക്കുകൾ പറ്റി അത്ഭുതകരമായി ജീവിതത്തിലേക്ക്‌ തിരിച്ചുവന്നവരാണ്‌ ഈ മൂന്നുപേരും. പച്ച മാംസത്തിന്റെ ഗന്ധവും കൊത്തിയരിഞ്ഞപ്പോൾ കാതിൽ ഞെരുങ്ങിയമർന്ന ശബ്ദവും അനുഭവിച്ച വേദനകളും ഇന്നും ഓർമകളിൽ മുഴങ്ങുന്നുണ്ടെന്ന്‌ ഇവർ പറഞ്ഞു. കോൺഗ്രസ്‌ ക്രിമിനലുകൾ തീവച്ച പാർടി ഓഫീസ്‌ പൂർണമായും കത്തിനശിച്ചിരുന്നു. ചുമരുകളും തൂണുകളും മാത്രമായിരുന്നു ബാക്കിയായത്‌. എന്നാൽ, പ്രസ്ഥാനത്തിന്റെ തണലായിരുന്ന പാർടി ഓഫീസിന്റെ പൂർണ മാതൃക കൺമുന്നിൽ കണ്ടപ്പോൾ ഞങ്ങളുടെ പാർടി ഓഫീസ്‌ എന്നവർ പറയുന്നുണ്ടായിരുന്നു. പാർടി ഓഫീസിനെ കുറിച്ചും പാർടി പ്രവർത്തനങ്ങളെ കുറിച്ചും ഓർത്തെടുക്കുമ്പോൾ രക്തസാക്ഷികളായ അഞ്ച്‌ സഹപ്രവർത്തകരെ ഉള്ളുരുകുന്ന വേദനയോടെ അവർ ഓർത്തെടുത്തു. മന്ദിരം ഉദ്‌ഘാടനത്തിന്‌ മുമ്പ്‌ കാണാനെത്തിയതായിരുന്നു മൂന്നുപേരും.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top