കരിന്തളം
ജില്ലാ ക്ഷീര കർഷക സംഗമം കാലിച്ചാമരത്ത് മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് തലത്തിൽ നടപ്പിലാക്കിവരുന്ന വെറ്റിനറി ആംബുലൻസ് പദ്ധതി സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഉടൻ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പ്, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെ കാലിച്ചാമരം ക്ഷീര സംഘം പരിസരത്തായിരുന്നു സംഗമം.
ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. ജില്ലയിൽ കൂടുതൽ ഫണ്ട് അനുവദിച്ച ബ്ലോക്ക് പഞ്ചായത്തിനെയും കൂടുതൽ പാലളന്ന കർഷകരെയും മന്ത്രി ആദരിച്ചു. കൂടുതൽ പാൽ അളന്ന പഞ്ചായത്തിനെ എം രാജഗോപാലൻ എംഎൽഎ ആദരിച്ചു. കൂടുതൽ പാൽ സംഭരിച്ച ആപ്കോസ് ക്ഷീര സഹകരണ സംഘത്തിനുള്ള പുരസ്‌കാരം മിൽമ ചെയർമാൻ കെ എസ് മണി വിതരണംചെയ്തു. കൂടുതൽ പാലളന്ന പരമ്പരാഗത ക്ഷീര സഹകരണ സംഘത്തിനുള്ള പുരസ്‌കാരം കെസിഎംഎംഎഫ് ഡയറക്ടർ പി പി നാരായണൻ വിതരണംചെയ്തു. കൂടുതൽ ഗുണമേന്മയുള്ള പാൽ സംഭരിച്ച സംഘത്തിനുള്ള പുരസ്‌കാരം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി വിതരണംചെയ്തു. കൂടുതൽ പാലളന്ന യുവ കർഷകനെ എംആർസിഎംപിയു ഡയറക്ടർ കെ സുധാകരൻ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസഫ് മുത്തോലി, പ്രസന്ന പ്രസാദ്, ഗിരിജ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് എന്നിവർ വിവിധ പുരസ്‌കാരം വിതരണം ചെയ്തു.
കാലിച്ചാമരം സംഘത്തിൽ കൂടുതൽ പാലളന്ന കർഷകനെ കേരള ഫീഡ്സ് മാർക്കറ്റിങ് ഓഫീസർ നിഥുൻ ആദരിച്ചു. വിവിധ വിഷയങ്ങളിൽ നടന്ന സെമിനാറിൽ ഖാദി ബോർഡ് ജില്ലാ പ്രോജക്ട് ഓഫീസർ പി സുഭാഷ്, കേരള ബാങ്ക് സീനിയർ മാനേജർ എം പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. റീജിയണൽ ഡയറി ലാബ് ഡെപ്യൂട്ടി ഡയറക്ടർ ആർ രശ്മി മോഡറേറ്ററായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത സംസാരിച്ചു. ടി വി അശോകൻ സ്വാഗതവും കെ ഉഷാദേവി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..