19 December Thursday

വിമാനത്താവളം മാർച്ച്‌ നാളെ പ്രവാസിസംഘം ജാഥയ്ക്ക് ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

കേരള പ്രവാസിസംഘം വാഹന പ്രചാരണ ജാഥയ്ക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണത്തിൽ ലീഡർ പ്രശാന്ത് കുട്ടാമ്പള്ളി സംസാരിക്കുന്നു

 കണ്ണൂർ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക,  വിമാനത്താവളത്തിൽ ഹജ്ജ് ഹൗസ് നിർമിക്കുക  എന്നീ മുദ്രാവാക്യങ്ങളുമായി കേരള പ്രവാസിസംഘം  ജില്ലാ കമ്മിറ്റി തിങ്കളാഴ്‌ച നടത്തുന്ന വിമാനത്താവളം മാർച്ചിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്ക് വിവിധകേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണം. പയ്യന്നൂർ, പിലാത്തറ, തളിപ്പറമ്പ്‌, കരുവഞ്ചാൽ, ശ്രീകണ്‌ഠപുരം, മയ്യിൽ, ചെറുകുന്ന്‌ തറ, കണ്ണൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം ശനിയാഴ്‌ചത്തെ പര്യടനം  താഴെ ചൊവ്വയിൽ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ ലീഡർ പ്രശാന്ത്‌ കുട്ടാമ്പള്ളി, ഇ എം പി അബൂബക്കാർ, ടി കെ രാജീവൻ, എം രഞ്‌ജിനി, കെ പി സദാനന്ദൻ, പി പി രാജൻ, കെ പ്രകാശൻ, വി പ്രശാന്ത്‌കമാർ, എം ടി പി ഷാഹുൽ ഹമീദ്‌, സി പി ഗംഗാധരൻ, കെ സുകുമാരൻ എന്നിവർ സംസാരിച്ചു. ഞായാഴ്‌ച പേരാവൂരിൽ ആരംഭിക്കുന്ന പര്യടനം കൂത്തപറമ്പിൽ സമാപിക്കും.   സമപാനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി പരുഷോത്തമൻ ഉദ്‌ഘാടനംചെയ്യും. പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി സംസാരിക്കും. തിങ്കൾ രാവിലെ 10ന്‌ വിമാനത്താവളം മാർച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. 
ജാഥാ ഇന്ന്  
രാവിലെ 9.30 പേരാവൂർ, 10.30 ഇരിട്ടി, 11.30 മട്ടന്നൂർ, 12.30 അഞ്ചരക്കണ്ടി, 3 പിണറായി, 4 തലശേരി, 5 പാനൂർ, 6 കൂത്തുപറമ്പ്‌ (സമാപനം).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top