മയ്യിൽ
തെങ്ങുകൃഷിയുടെ ശത്രുവായ ചെമ്പൻചെല്ലി നിയന്ത്രിക്കാനുള്ള കൈത്താങ്ങുമായി മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി. കമ്പനി നേതൃത്വത്തിൽ പഞ്ചായത്തിലെ തെങ്ങ് കർഷകർക്കായി ചെമ്പൻചെല്ലി നിയന്ത്രണ ശിൽപ്പശാല സംഘടിപ്പിച്ചു. പന്നിയൂർ കൃഷിവിജ്ഞാൻ കേന്ദ്രയുടെ സഹായത്തോടെയുള്ള സെമിനാറിൽ തെങ്ങുകർഷകരുടെ തോട്ടങ്ങളിൽ നാനോ ഫെറമോൺ കെണികൾ സൗജന്യമായി നൽകി. പി പ്രീത ഉദ്ഘാടനം ചെയ്തു. എം അസൈനാർ അധ്യക്ഷനായി. കൃഷിവിജ്ഞാൻകേന്ദ്ര മേധാവി ഡോ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി.
ഡോ. മഞ്ജു ഫെറമോൺ കെണികൾ സ്ഥാപിക്കുന്ന രീതിയെ സംബന്ധിച്ചും പരിപാലനത്തെക്കുറിച്ച് ക്ലാസെടുത്തു. മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി മാനേജിങ് ഡയറക്ടർ കെ കെ ഭാസ്കരൻ സ്വാഗതവും ഡയറക്ടർ പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പദ്ധതി വിജയകരമായി കഴിയുമ്പോൾ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെ തെങ്ങു കർഷകരുടെ തോട്ടങ്ങളിലും നാനോ ഫെറമോൺ കെണികൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പരിഗണനയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..