കണ്ണൂർ
അശരണർക്ക് കൈത്താങ്ങായി പീപ്പിൾസ് ലോ ഫൗണ്ടേഷൻ നടത്തുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതി ‘ഫീഡ് കണ്ണൂർ’ ആയിരം ദിനം പിന്നിട്ടു. സഹസ്ര ദിനാഘോഷം ചേംബർ ഹാളിൽ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്‌തു. പീപ്പിൾസ് ലോ ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ് അഡ്വ. പി ശശി അധ്യക്ഷനായി. സഹസ്ര ദിനത്തിലെ ഉച്ചഭക്ഷണ വിതരണം നടി കുക്കു പരമേശ്വരൻ ഉദ്‌ഘാടനംചെയ്‌തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്‌പോൺസർഷിപ്പ് ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഫീഡ് പ്രവർത്തകരെ ആദരിച്ചു. പബ്ലിക്ക് ഗ്രീവൻസ് സെൽ കെ വി സുമേഷ് എംഎൽഎയും എഫ്‌എൽജിസി രണ്ടാംഘട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരിയും ഉദ്‌ഘാടനംചെയ്‌തു. അഡ്വ. സിദ്ധാർഥ് പി ശശി റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. കെ രൂപേഷ് സ്വാഗതവും വിജയൻ മാച്ചേരി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..