22 December Sunday

കൂടിയാട്ടക്കളം ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

കൂടിയാട്ടം, പ്രചാരണം, പഠനം, കൂടിയാട്ടക്കളം

തൃശൂർ 
കൂടിയാട്ടത്തിന്റെ പ്രചാരണത്തിനും പഠനത്തിനുമായി രൂപംകൊടുത്ത കൂടിയാട്ടക്കളം (ഫോർ പെർഫോമിങ് ആർട്‌സ്) തൃശൂർ കേരളയുടെ ഉദ്ഘാടനം പാറമേക്കാവ് രോഹിണി കല്യാണ മണ്ഡപത്തിൽ കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം രാമചാക്യാർ, കലാമണ്ഡലം ഗിരിജാദേവി എന്നിവർ ചേർന്ന് നിർവഹിച്ചു. കലാമണ്ഡലം ജയരാജും സംഘവും അവതരിപ്പിച്ച മിഴാവിൽ തായമ്പകയും അരങ്ങേറി.
കൂടിയാട്ടക്കളം പ്രസിഡന്റ്‌ ശ്രീധരൻ തേറമ്പിൽ അധ്യക്ഷനായി. വി കെ ശ്രീരാമൻ, കലാമണ്ഡലം സിന്ധു, ജോർജ്‌ എസ് പോൾ, ടി കെ വാസു, ടി കെ അച്യുതൻ, മാർഗി അമൃത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top