മാവേലിക്കര
ഭരണിക്കാവ് പഞ്ചായത്ത് ജല ബജറ്റ് പ്രസിദ്ധീകരിച്ചു. പ്രസിഡന്റ് കെ ദീപ ബജറ്റ് പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് പി മാത്യു അധ്യക്ഷനായി. ഹരിതകേരളം ജില്ലാ കോ-–- ഓർഡിനേറ്റർ കെ എസ് രാജേഷ് ബജറ്റ് അവതരിപ്പിച്ചു. ജലത്തിന്റെ ലഭ്യതയും സുസ്ഥിരതയും വിലയിരുത്താനുള്ള ഉപാധിയാണ് ജല ബജറ്റ്. ഇത് അടിസ്ഥാനമാക്കി വരുംവർഷത്തെ ജലസംരക്ഷണത്തിന് പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..