15 December Sunday

ദേശീയ ലോക് അദാലത്ത്‌: 6637 കേസ്‌ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024
തിരുവനന്തപുരം
ദേശീയ ലോക് അദാലത്തിൽ ജില്ലയിൽ ആകെ 6,637 കേസ്‌ തീർപ്പാക്കി.  വിവിധ കേസുകളിലായി 43.64 കോടി രൂപ നൽകാൻ വിധിയായി. മജിസ്‌ട്രേട്ട്‌ കോടതികളിൽ രണ്ടായിരത്തോളം പെറ്റിക്കേസുകൾ തീർപ്പാക്കി. മോട്ടോർ വാഹന അപകട തർക്കപരിഹാര  കേസുകളിൽ മാത്രം 269  കേസ്‌ തീർപ്പായി. 17.41 കോടി രൂപ നൽകുവാൻ വിധിച്ചു. ദേശസാൽകൃത സ്വകാര്യ ബാങ്കുകളുടെ പരാതികളിന്മേൽ 5.71 കോടി രൂപ നൽകാൻ ഉത്തരവിട്ടു. ജില്ലയിലെ 20 മജി
സ്‌ട്രേട്ട്‌ കോടതികളിൽ നടന്ന പെറ്റിക്കേസുകൾക്കായുള്ള സ്പെഷ്യൽ സിറ്റിങ്ങിൽ 15 ലക്ഷം രൂപയാണ്‌ പിഴയിനത്തിൽ ഈടാക്കിയത്‌.
ദേശീയ ലോക്‌ അദാലത്ത് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ് നസീറ ഉദ്ഘാടനംചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എസ് ഷംനാദ്‌ അധ്യക്ഷനായി. ജില്ലാ ജഡ്ജിമാരായ കെ പി അനിൽകുമാർ, എം പി ഷിബു, കെ സോമൻ, ജോസ് സിറിൽ, ജി രാജേഷ്, പ്രിയ ചന്ദ്, കെ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top