പാറശാല
ജില്ലാ കേരളോത്സവ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്‌ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി താണുപിള്ള, എസ് കെ ബെൻഡാർവിൻ, എൽ റാണി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി ആർ സലൂജ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ എസ് നവനീത്കുമാർ, എസ് സുരേന്ദ്രൻ, പന്തശ്രീകുമാർ, ലോറൻസ്, ജില്ലാ പഞ്ചായത്തംഗം വി എസ് ബിനു, വൈ വിജയകുമാർ, ആർ എസ് ചന്ദ്രികാദേവി, എ എം അൻസാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ (ചെയർമാൻ), വൈ വിജയകുമാർ (ജനറൽ കൺവീനർ), വി എസ് ബിനു, വി ആർ സലൂജ (വർക്കിങ് ചെയർമാൻമാർ), ആർ എസ് ചന്ദ്രികാദേവി (ജോയിന്റ് കൺവീനർ), എ എം അൻസാരി (കോ–-ഓർഡിനേറ്റർ). 27 മുതൽ 30 വരെ ധനുവച്ചപുരത്താണ് മത്സരങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..