15 December Sunday

കെഎസ്‌ടിഎ ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

കെഎസ്‌ടിഎ ജില്ലാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്‌ ആവേശത്തുടക്കം. കെ ബാലകൃഷ്‌ണൻനമ്പ്യാർ നഗറിൽ (സിറ്റിസൺസ് ക്ലബ്) സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ എം ജോസഫ് മാത്യു അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ ട്രഷറർ രമേശ് ഗോപിനാഥ്,  കെസിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്, പി എൻ ശെൽവരാജൻ, സ്വാഗത സംഘം ചെയർമാൻ എം ശശികുമാർ, അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി ടി ജെ അജിത് എന്നിവർ സംസാരിച്ചു.
ജില്ലാ ജോ. സെക്രട്ടറി ജിജോ ജോസഫ് രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ്‌ ജൂലി എസ് ബിനു അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട്  ജില്ലാ സെക്രട്ടറി പി ഡി ജോഷിയും സംഘടന റിപ്പോർട്ട് സംസ്ഥാന എക്‌സി. അംഗം കെ സി സുധീറും അവതരിപ്പിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ പ്രകടനവും നടന്നു. 
ഞായറാഴ്‌ചയും  പ്രതിനിധി സമ്മേളനം തുടരും. പൊതുചർച്ചയ്‌ക്കും മറുപടിക്കും ശേഷം പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top