കാഞ്ഞങ്ങാട്
തോൽപ്പിച്ചാൽ നിലവാരം കൂടുമോ, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥകൾക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കാസർകോട് നിന്നാണ് രണ്ട് ജാഥകളായി പ്രയാണം തുടങ്ങിയത്. തീരദേശത്തും മലയോരത്തും ജനങ്ങളുമായി സംവദിച്ചു.
മലയോരത്ത് ഇരിയണ്ണി, മുന്നാട്, കുണ്ടംകുഴി, കുറ്റിക്കോൽ, കൊട്ടോടി, പരപ്പ എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ ജാഥാക്യാപ്റ്റൻ എം ദിവാകരൻ, മാനേജർ എ എം ബാലകൃഷ്ണൻ, പി കുഞ്ഞിക്കണ്ണൻ, ജനറൽ സെക്രട്ടറി പി വി ദിവാകരൻ, പി പി ബാബു, എം ഗോപാലൻ, വി പി സിന്ധു എന്നിവർ സംസാരിച്ചു. തീരദേശ ജാഥയ്ക്ക് ഉദുമ, പാക്കം, വെള്ളിക്കോത്ത്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു. ജാഥാക്യാപ്റ്റൻ മീരാബായി, മാനേജർ കെ പ്രേംരാജ്, എം വി ഗംഗാധരൻ, കെ നാരായണൻ, പി പി വേണുഗോപാലൻ, പ്രദീപ്കുമാർ സംസാരിച്ചു. ജാഥ ശനിയാഴ്‌ച മലയോര ജാഥ : രാവിലെ 9.30 മടിക്കൈ കോതോട്ട്പാറ, 11.30 ചായ്യോത്ത്, 12.30 ചീമേനി.
തീരദേശജാഥ : രാവിലെ 9.30 കാലിക്കടവ്, 11.30 നടക്കാവ്, 12.30 ഇളമ്പച്ചി. പിന്നീട് ഇരു ജാഥകളും കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..