23 December Monday

ഉദുമ ഏരിയാസമ്മേളനം: 
വ്യാജവാർത്തകൾ പ്രതിഷേധാർഹം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024
ഉദുമ
സിപിഐ എം ഉദുമ ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണമായും നിർമിതകഥകൾ മാത്രമാണെന്ന്‌ ഉദുമാ ഏരിയാ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു. 
സംഘടനാ വിഷയങ്ങൾ ആരോഗ്യകരമായ രീതിയിൽ സമ്മേളനത്തിൽ ചർച്ചയായി. അതൊന്നും ആരെയെങ്കിലും കുറ്റപ്പെടുത്താനോ ഇകഴ്‌ത്താനോ ഉള്ളതല്ല. ബേക്കൽ ബീച്ച് ഫെസ്റ്റുമായി ബന്ധപ്പെട്ട്‌ ചർച്ചകളോ വിമർശനങ്ങളോ ആരോപണങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. എയ്ഡഡ് സ്കൂളിൽ പ്രൊബേഷനിലുള്ള അധ്യാപകനായതിനാലാണ്‌ ഒരംഗത്തെ താൽക്കാലികമായി കമ്മിറ്റിയിൽനിന്നും  ഒഴിവാക്കിയത്‌. 
ഒഴിവാക്കിയ മറ്റുള്ളർക്കും ഇത്തരത്തിലുള്ള മറ്റുകാരണങ്ങളുണ്ട്. എല്ലാ ലോക്കൽ കമ്മിറ്റികളിൽ നിന്നും പ്രായവ്യത്യാസമോ മറ്റു കാര്യങ്ങളോ നോക്കാതെ രണ്ടോ മൂന്നോ പേർ ഒഴിവായി പുതിയ ആളുകൾ വരിക എന്നതാണ് രീതി. 
ജില്ലയിൽ ഇതുവരെ നടന്ന ഏരിയാ സമ്മേളനങ്ങളിൽ സമാനമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തിലുണ്ടായ മാറ്റത്തെ, ചില മാധ്യമങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഉപയോഗിച്ചത് തീർത്തും പ്രതിഷേധാർഹമാണെന്നും ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ അറിയിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top