23 December Monday

ജലോത്സവം നാളെ 
സ്‌പീക്കർ ഉദ്‌ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

 

ചെറുവത്തൂർ
അച്ചാതുരുത്തി പാലത്തിന്‌ സമീപം മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തര മലബാർ ജലോത്സവം  ഞായർ പകൽ 3.30ന്‌  നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും. 
കേരളപ്പിറവി ദിനത്തിൽ നടത്താൻ തീരുമാനിച്ച ജലോത്സവം നീലേശ്വരം വെടി ക്കെട്ട് ദുരന്തത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നീലേശ്വരം നഗരസഭ, ചെറുവത്തൂർ പഞ്ചായത്ത്, ജനകീയ സംഘാടകസമിതി എന്നിവയുടെ നേതൃത്വത്തിലാണ്‌ ജലോത്സവം. 
 വയൽക്കര മയിച്ച, എ കെ ജി പൊടോത്തുരുത്തി, വിഷ്ണുമൂർത്തി ബോട്ട് ക്ലബ് കുറ്റിവയൽ, ന്യൂ ബ്രദേഴ്‌സ് മയിച്ച, അഴീക്കോടൻ അച്ചാംതുരുത്തി, റെഡ്‌സ്റ്റാർ കാര്യങ്കോട്, പാലിച്ചോൻ അച്ചാംതുരുത്തി, കൃഷ്ണപിള്ള കാവുഞ്ചിറ, ഇ എം എസ് മുഴക്കീൽ, എ കെ ജി മയിച്ച, വയൽക്കര വെങ്ങാട്ട് എന്നിവയാണ്  മാറ്റുരക്കുന്ന പ്രധാന ടീമുകൾ. എ കെ ജി പൊടോത്തുരുത്തി, പാലിച്ചോൻ അച്ചാംതുരുത്തി, കൃഷ്ണപിള്ള കാവുംചിറ എന്നിവയുടെ ബി ടീമുകളും മത്സരിക്കാനുണ്ട്. 
പുരുഷന്മാരുടെ 25 പേർ തുഴയും മത്സരത്തിൽ 13 ടീമുകളും 15 പേർ തുഴയും മത്സരത്തിൽ 14 ടീമുകളും പുഴയിലിറങ്ങും.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top