28 December Saturday

പരപ്പയിൽ ട്രൈബൽ 
ആംബുലൻസ് സർവീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ട്രൈബൽ ആംബുലൻസ് എം രാജഗോപാലൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു

 പരപ്പ 

പട്ടികവർഗ മേഖലയിലെ ആതുര സേവന രംഗത്ത്  ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത്  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ആംബുലൻസ് സർവീസ്‌ തുടങ്ങി. പിന്നാക്ക വിഭാഗങ്ങൾ ഏറെ താമസിക്കുന്ന മേഖലയിൽ ആംബുലൻസ്‌ സേവനം ഏറെ ഉപകാരമാകും. 
ആംബുലൻസ്‌ എം രാജഗോപാലൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ ഭൂപേഷ്,  ബളാൽ പഞ്ചായത്ത്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ രജനി കൃഷ്ണൻ, കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി  ചെയർമാൻ ജയശ്രീ രാമചന്ദ്രൻ, പട്ടിക വർഗ വികസന ഓഫീസർ എം അബ്ദുൽസലാം, പൂടംകല്ല് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സി സുകു എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി എം സുഹാസ് സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫീസർ പി കെ  ജയരാജൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top